Sorry, you need to enable JavaScript to visit this website.

ഭർത്താവ് ഭാര്യയെ കഴുത്തിൽ വെട്ടിക്കൊന്നു

മരിച്ച രതി

തലശേരി- പാനൂർ  നഗരസഭയിലെ പുല്ലക്കരയിൽ ഭർത്താവ് ഭാര്യയെ വെട്ടി  കൊന്നു.പുല്ലൂക്കര വിഷ്ണു വിലാസം യു.പി. സ്‌കൂളിന് സമീപം  പടിക്കൽ കൂലോത്ത് രതി (51) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. ഭർത്താവ് മോഹനൻ വീടിന്റെ  വാതിൽ പൂട്ടി   കത്തി കൊണ്ട് കഴുത്തിൽ കുത്തിയാണ്  കൊലപ്പെടുത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ചേർന്ന്  വാതിൽ ചവിട്ടി പൊളിച്ച് അകത്തു കയറി. അപ്പോഴേക്കും രക്തം വാർന്ന്  മരണം സംഭവിച്ചിരുന്നു.
കത്തിയുമായി ഭാര്യയുടെ അടുത്തിരുന്ന മോഹനൻ ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു.   സംഭവ സമയം ഇയാൾ നന്നായി  മദ്യപിച്ചിരുന്നു. ചെറിയ മാനസികാസ്വാസ്ഥും ഉള്ള യാളാണെന്ന് നാട്ടുകാർ പറഞ്ഞു. പരേതരായ കുഞ്ഞമ്പുവിന്റെയും ദേവിയുടെയും മകളാണ്. മക്കൾ: ധനിത്ത് ,ധനിഷ. സഹോദരങ്ങൾ: പ്രകാശൻ ,സുമതി, സതി. ഭർത്താവ് മോഹനനെ  ചൊക്ലി  പോലീസ് കസ്റ്റഡിയിലെടുത്തു. 

Latest News