മലപ്പുറം- മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി സന്ദർശിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സന്ദർശനം. രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഹുൽ, പി.ടി തോമസിന്റെ നിര്യാണമറിഞ്ഞ് പരിപാടികൾ റദ്ദാക്കിയിരുന്നു. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹൈദരലി തങ്ങളെ സന്ദർശിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മുസ്്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരും കൂടെയുണ്ടായിരുന്നു.