കൊച്ചി- ഉള്ളിൽ എന്നും പോരാട്ടത്തിന്റെ അഗ്നി സൂക്ഷിച്ച നേതാവായിരുന്നു പി.ടി തോമസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിലെ മുഴുവൻ കോൺഗ്രസ് നേതാക്കൾക്കും ആത്മബന്ധമുണ്ടായിരുന്ന നേതാവായിരുന്നു പി.ടിയെന്നും വി.ഡി സതീശൻ പറഞ്ഞു. നാളെ കൊച്ചിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തി അന്ത്യോപചാരം അർപ്പിക്കും. ഇന്ന് രാത്രി ഇടുക്കിയിലെത്തിക്കുന്ന മൃതദേഹം നാളെ കൊച്ചിയിൽ കോൺഗ്രസ് ഓഫീസിലും വീട്ടിലും പൊതുദർശനത്തിന് വെക്കും. വൈകിട്ട് രവിപുരം ശ്മശാനത്തിൽ സംസാരിക്കും. പി.ടി തോമസിന്റെ അന്ത്യാഭിലാഷം അനുസരിച്ചായിരിക്കും സംസ്കാര ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. കുടുംബാംഗങ്ങളുമായി ആലോചിച്ച് സംസ്കാര ചടങ്ങുകൾ നടത്തുമെന്നും സതീശൻ വ്യക്തമാക്കി.