തൃശൂര്‍- പുഴയ്ക്കലില്‍ എംഎല്‍എ റോഡിലെ കനാലില്‍ ചൊവ്വാഴ്ച നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് കൊലപാതകമെന്നും തെളിഞ്ഞു. കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. അവിവാഹിതയായ മേഖയാണ് (22) കുട്ടിയുടെ അമ്മ. തൃശൂര്‍ വരടിയം സ്വദേശിയാണിവര്‍. കാമുകന്‍ ഇമ്മാനുവലും (25) സഹായിച്ച സുഹൃത്തും മേഘയും പോലീസ് കസ്റ്റഡിയിലാണ്. വീട്ടില്‍ പ്രസവിച്ച മേഘ തന്നെയാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്. ശേഷം ഇമ്മാനുവലും സുഹൃത്തും ചേര്‍ന്ന് മൃതദേഹം ചാക്കില്‍ക്കെട്ടി കനാലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
നവജാതശിശുവിന്റെ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഇമ്മാനുവും സുഹൃത്തും ബൈക്കില്‍ ചാക്കുമായി പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതാണ് തുമ്പായത്. ഇവരെ ചോദ്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്. ഇമ്മാനുവലും മേഘയും പ്രണയത്തിലാണ്. ശനിയാഴ്ച രാത്രി 11 മണിക്കാണ് മേഘ സ്വന്തം വീട്ടില്‍ പ്രസവിച്ചത്. മേഘ ഗര്‍ഭിണിയാണെന്ന വിവരവും പ്രസവിച്ച കാര്യവും വീട്ടുകാരും അറിഞ്ഞിരുന്നില്ല. ശനിയാഴ്ച രാത്രി മുഴുവന്‍ കുഞ്ഞിന്റെ മൃതദേഹം ബക്കറ്റില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ചു. ഞായറാഴ്ചയാണ് ഇമ്മാനുവലും സുഹൃത്തും കുഞ്ഞിനെ കനാലില്‍ തള്ളിയത്. ബുധനാഴ്ച പുലര്‍ച്ചെ മേഘയെ ചോദ്യം ചെയ്യാന്‍ പോലീസ് വീട്ടിലെത്തിയപ്പോഴാണ് സംഭവം മേഘയുടെ വീട്ടുകാര്‍ അറിയുന്നത്. മേഘം കുറ്റംസമ്മതിച്ചു.