Sorry, you need to enable JavaScript to visit this website.

ഡമ്മി പ്രതികളെ നൽകാമെന്ന് പാർട്ടി ഉറപ്പുനൽകി, വഞ്ചിച്ചെന്നും ശുഹൈബ് കൊലക്കേസിലെ പ്രതി 

കണ്ണൂർ- മട്ടന്നൂരിലെ കോൺഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മുഖ്യപ്രതി ആകാശ് തില്ലങ്കേരിയുടെ മൊഴി പുറത്ത്. പാർട്ടി തന്നെ വഞ്ചിച്ചുവെന്നും ഡമ്മി പ്രതികളെ ഹാജരാക്കി രക്ഷിക്കാമെന്ന് പാർട്ടി ഉറപ്പുനൽകിയിരുന്നതായും ആകാശ് തില്ലങ്കേരി പോലീസിന് നൽകിയ മൊഴിയിലുണ്ട്. ശുഹൈബിനെ അടിച്ചാൽ പോരെയെന്ന് ചോദിച്ചപ്പോൾ വെട്ടാനായിരുന്നു ഡി.വൈ.എഫ്.ഐ നേതാവിന്റെ മറുപടി. ഭരണമുണ്ടെന്നും പ്രതികളെ പിടികൂടിയാൽ പോലീസ് അന്വേഷണം അവസാനിപ്പിക്കുമെന്നും പാർട്ടി ഉറപ്പു നൽകിയിരുന്നു. ശുഹൈബ് കൊല്ലപ്പെട്ടുവെന്ന് ഉറപ്പായതിനെ തുടർന്ന് കൂട്ടുപ്രതി റിജിനൊപ്പം തന്റെ നാട്ടിലേക്ക് തന്നെ മടങ്ങഇ. കൊലക്ക് ഉപയോഗിച്ച ആയുധം കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ കൊണ്ടുപോയി. ഇത് എവിടെയാണെന്ന് അറിയില്ലെന്നും ആകാശ് നൽകിയ മൊഴിയിലുണ്ട്.
അതേസമയം, ആകാശ് പാർട്ടി അംഗമാണെന്നും ശുഹൈബ് കൊലപാതകവുമായി ബന്ധപ്പെട്ട് പാർട്ടി അന്വേഷണം നടത്തുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ പറഞ്ഞു. പോലീസിനേക്കാൾ പാർട്ടിയെയാണ് വിശ്വാസമെന്നും ജയരാജൻ പറഞ്ഞു.   


 

Latest News