ചേര്‍ത്തല- എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ കൊലപ്പെടുത്താന്‍ ആര്‍.എസ്.എസിനെ പ്രേരിപ്പിച്ചത് മുഖ്യശിക്ഷക് ആയിരുന്ന നന്ദുവിന്റെ കൊലപാതകമെന്ന് പോലീസ്.
ഷാന്‍ താമസിച്ചിരുന്ന വീട് അപചരിതരായ ചിലര്‍ നിരന്തരം നിരീക്ഷിച്ചിരുന്നു. ഇന്‍ഷൂറന്‍സ് വിവരങ്ങള്‍ അന്വേഷിക്കാനെന്ന പേരില്‍ ചിലര്‍ വീട്ടിലെത്തി ഷാനെ കുറിച്ചുള്ള വിവരങ്ങള്‍ തേടുകയും ചെയ്തു. ഭാര്യ സംശയ സൂചന നല്‍കിയിരുന്നെങ്കിലും ഷാന്‍ ഇത് കാര്യമാക്കിയിരുന്നില്ല. ഒരു തരത്തിലുള്ള ഭീഷണിയുമില്ലെന്നാണ് ഷാന്‍ പറഞ്ഞിരുന്നത്.
നിരവധി അപരിചതര്‍ വീടിന്റെ പരിസരത്ത് വന്നിരുന്നുവെന്നും രാത്രികാലങ്ങളില്‍ വാഹനത്തിന്റെ ശബ്ദം കേട്ടിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.
വയലാര്‍ തട്ടാംപറമ്പ് നന്ദു കൃഷ്ണ(22) കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതികാരം ചെയ്യാന്‍ ആര്‍.എസ്.എസ് പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് പറയുന്നു. വയലാറിലെ മുഖ്യശിക്ഷക് ആയിരുന്ന നന്ദുവിനെയും സുഹൃത്തിനെയും സംഘര്‍ഷത്തിനിടെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വെട്ടുകയായിരുന്നു. നന്ദു കൃഷ്ണ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. സുഹൃത്തിന്റെ ഇടതു കൈക്ക് മാരകമായി പരിക്കേറ്റിരുന്നു.
ഷാനെ കൊലപ്പെടുത്തിയതിനു ശേഷം പ്രതികള്‍ തങ്ങിയത് ആര്‍.എസ്.എസ് കാര്യാലയത്തിലായിരുന്നു. ഇവിടെ നിന്നാണ് രണ്ട് പേര്‍ പിടിയിലായത്.അഞ്ചു പേരാണ് കൃത്യത്തില്‍ പങ്കെടുത്തത്. ഒരാള്‍ ബൈക്കില്‍ വിവരങ്ങള്‍ നല്‍കി. നാലുപേര്‍ കാറില്‍ എത്തിയാണ് വെട്ടിക്കൊലപ്പെടുത്തിയത്.
അതേസമയം നന്ദു വധവുമായി ബന്ധപ്പെട്ട് തിരിച്ചടി കിട്ടിയാല്‍ പ്രത്യാക്രമണം നടത്താനും എസ്ഡിപിഐ സജ്ജമായിരുന്നു. ഷാന്‍ കൊല്ലപ്പെട്ട് രണ്ട് മണിക്കൂറിനുള്ളില്‍ ചിലര്‍ രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടുപരിസരത്ത് എത്തിയത് ഇക്കാര്യം വ്യക്തമാക്കുന്നു. പോലീസിന് യാതൊരു സൂചനയും ഇക്കാര്യത്തിലുണ്ടായിരുന്നില്ല. അതും പ്രതികള്‍ക്ക് ഗു