ആറ്റിങ്ങല്‍- ചെറുവള്ളിമുക്ക് തെക്കേവിള വീട്ടില്‍ രവിയുടെ ഭാര്യ സതി (57)യുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥരീകരിച്ചു. തിങ്കളാഴ്ച പുലര്‍ച്ച ഒരു മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹത്തില്‍നിന്ന് ശേഖരിച്ച സ്രവം മെഡിക്കല്‍ കോളേജില്‍ കോവിഡ് പരിശോധന നടത്തിയാമ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ഇവര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന്, സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞ ഇവരും കുടുംബവും രണ്ടാഴ്ച മുമ്പാണ് രോഗമുക്തി നേടിയത്.
ദിവസങ്ങള്‍ക്കുശേഷം വീണ്ടും രോഗം ബാധിച്ചത് കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭര്‍ത്താവ് രവി ഓട്ടോറിക്ഷ തൊഴിലാളിയാണ്. നഗരസഭ മുന്‍ ചെയര്‍മാനും സി.പി.എം നേതാവുമായ എം. പ്രദീപിന്റെ ഭാര്യാ സഹോദരിയാണ്. മകള്‍: ശ്രീലക്ഷ്മി. മരുമകന്‍: പ്രിന്‍സ്.