കൊച്ചി- ത്രിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചൊവ്വാഴ്ച എറണാകുളത്തെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും. കാസര്‍കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിവിധ പരിപാടികളില്‍ അദ്ദേഹം സംബന്ധിക്കും.
കാസര്‍കോട്ടെ കേരള കേന്ദ്രസര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥി രാഷ്ട്രപതിയാണ്. കൊച്ചിയിലെ നേവല്‍ ബേസില്‍ 22 ന് വിവിധ പരിപാടികളില്‍ പങ്കെടുക്കും. 23 ന്് തലസ്ഥാനത്ത് പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ പരിപാടിയിലും സംബന്ധിച്ച ശേഷം ദല്‍ഹിക്ക് മടങ്ങും.