Sorry, you need to enable JavaScript to visit this website.

പി.വി അൻവർ എം.എൽ.എക്ക് വരവിൽ കവിഞ്ഞ സ്വത്ത്, അന്വേഷിക്കണമെന്ന് ഹരജി

കൊച്ചി- പി.വി. അൻവർ എം.എൽ.എയ്ക്ക് കണക്കിൽപ്പെടാത്ത സ്വത്തുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പി.വി. അൻവറിനെതിരെ അന്വേഷണം നടത്താൻ ഇ.ഡിക്കും ആദായ നികുതി വകുപ്പിനും നിർദേശം നൽകണമന്നാണ് ഹർജിയിലെ ആവശ്യം. വിവരാവകാശ പ്രവർത്തകനായ മലപ്പുറം ചേലാമ്പ്ര സ്വദേശിയായ കെ.വി. ഷാജിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റീസ് എസ്. മണികുമാർഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി ഡിസംബർ 22 നു പരിഗണിക്കാനായി മാറ്റി.
2011, 2014, 2016, 2019 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പി.വി. അൻവർ പത്രികയ്‌ക്കൊപ്പം നൽകിയ സ്വത്തു വിവരങ്ങളിൽ വൻതോതിലുള്ള വരുമാന വർധനയുണ്ടെന്ന് വ്യക്തമാണ്. എന്നാൽ ആദായ നികുതി വകുപ്പിന് നൽകിയ രേഖകൾ തനിക്ക് വരുമാനമില്ലെന്നാണ് പറയുന്നത്. പരസ്പരവിരുദ്ധമായ ഇക്കാര്യങ്ങൾ വ്യക്തമാക്കി അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്കും ആദായ നികുതി വകുപ്പിനും നിവേദനം നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് ഹർജിയിലെ വാദം.
 

Latest News