ജിദ്ദ - ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ പലംബാംഗ് നഗരത്തിൽ നിന്ന് രണ്ടു ഇന്തോനേഷ്യൻ യുവാക്കൾ മക്കയിലേക്ക് സൈക്കിളിൽ യാത്ര തിരിച്ചു. മുഹമ്മദ് ഫുവാദും ജോനാവാനും ആണ് വിശുദ്ധ ഹറമും മസ്ജിദുന്നബിയും സന്ദർശിക്കാൻ സൈക്കിളിൽ പുറപ്പെട്ടത്. ഏഴു മാസം നീളുന്ന യാത്രയിൽ ഇരുവരും 12,500 കിലോമീറ്റർ ദൂരം കരയിലൂടെയും 750 കിലോമീറ്റർ ദൂരം കടലിലൂടെയും താണ്ടും.