Sorry, you need to enable JavaScript to visit this website.

കേരളം അതീവ ജാഗ്രതയില്‍,  അവധിയിലുളള   പോലീസുകാരെ തിരിച്ചുവിളിച്ചു

തിരുവനന്തപുരം- സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് പോലീസിന്റെ ജാഗ്രത നിര്‍ദേശം. അവധിയിലുളള പോലീസുകാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്നും, മൂന്ന് ദിവസം മൈക്ക് അനൗണ്‍സ്‌മെന്റുകളോ പ്രകടനങ്ങളോ പാടില്ലെന്നും ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രശ്‌ന സാധ്യതാ മേഖലകളില്‍ സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാനത്താകെ രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും. വാഹനങ്ങളില്‍ ആയുധങ്ങള്‍ കടത്തുണ്ടോയെന്ന് പരിശോധിക്കും. സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചും നിരീക്ഷണം നടത്തും.
സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകരുടെ മരണത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ല. ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്ന തരത്തിലാണ് അന്വേഷണം. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നും നിത്യാനന്ദ് റായ് കുറ്റപ്പെടുത്തി.
 

Latest News