പത്തനംതിട്ട- കുമ്പനാട് കോയിപ്രത്ത് പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി.കോയിപ്രം കടപ്ര കുറക്കടവിൽ ശശിധരൻ നായരുടെ (57) മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തിൽ കുരുക്കിട്ട് മുറുക്കി നിലത്ത് വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും കാര്യങ്ങൾ പരിശോധിക്കുകയാണന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനി പറഞ്ഞു.
ഫോറൻസിക് പരിശോധനകൾ പൂർത്തിയാക്കിയ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി മാറ്റി. കടപ്ര കരിയിലമുക്കിൽ പമ്പയാറിന്റെ കൈവഴിയായ വരാൽച്ചാലിന് സമീപമുള്ള പറമ്പിൽ ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയത്. കോഴഞ്ചേരി വഞ്ചിത്രയിൽ ഇപ്പോൾ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇദേഹം. ഭാര്യ. പ്രസന്ന
മകൻ. ശ്യാം പ്രസീത്