തബൂക്ക് - തബൂക്ക് സനാഇയ്യ ഡിസ്ട്രിക്ടിൽ വർക്ക്‌ഷോപ്പിലുണ്ടായ സ്‌ഫോടനത്തിൽ തൊഴിലാളി മരണപ്പെടുകയും മറ്റൊരു തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ധന ടാങ്കറിൽ വെൽഡിംഗ് ജോലിക്കിടെയാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. ടാങ്കറിൽ ഇന്ധന അവശിഷ്ടങ്ങളുണ്ടായിരുന്നതാണ് സ്‌ഫോടനത്തിന് കാരണം. സിവിൽ ഡിഫൻസ് അധികൃതർ രക്ഷാപ്രവർത്തനം നടത്തി.