റിയാദ് - വിമാനം പറന്നുയരുന്നതിനിടെ വിന്‍ഡോ ഷേഡ് ഉയര്‍ത്താനും ലാന്റിംഗിനിടെ വിമാനത്തിനകത്തെ വെളിച്ചം കുറക്കാനും സീറ്റുകള്‍ നേരെയാക്കാനുമുള്ള കാരണങ്ങള്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിശദീകരിച്ചു. അസാധാരണമായ വല്ലതും സംഭവിക്കുകയാണെങ്കില്‍ അത് യാത്രക്കാരുടെ ശ്രദ്ധയില്‍ പെടാനാണ് പറന്നുയരുമ്പോള്‍ വിമാനത്തിന്റെ വിന്‍ഡോകള്‍ തുറന്നിടുന്നത്. പതിവില്ലാത്ത വല്ലതും സംഭവിക്കുന്ന പക്ഷം നേരത്തെ കണ്ടെത്താനും വിന്‍ഡോകള്‍ തുറന്നിടുന്നത് സഹായിക്കും.
സീറ്റുകള്‍ക്കിടയില്‍ മതിയായ അകലം ലഭ്യമാക്കാനും അടിയന്തിര സന്ദര്‍ഭങ്ങളില്‍ യാത്രാക്കാരുടെ നീക്കത്തിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കാനുമാണ് പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും സീറ്റുകള്‍ പഴയപടി നേരെയാക്കുന്നത്. കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇരുട്ട് കണ്ണുകളെ സഹായിക്കും. എമര്‍ജന്‍സി കവാടങ്ങളിലൂടെ യാത്രക്കാരെ ഒഴിപ്പിക്കേണ്ടിവരുന്ന അടിയന്തിര സാഹചര്യങ്ങളില്‍ ഇത് പ്രധാനമാണ്. വിമാനം ലാന്റ് ചെയ്യുമ്പോള്‍ വിമാനത്തിനകത്തെ വെളിച്ചം കുറക്കാന്‍ ഇതാണ് കാരണമെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പറഞ്ഞു.