റിയാദ്- സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യ അയച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യേസേന അറിയിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ യെമനിലെ സന്‍ആ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്നാണ് അയച്ചത്. സൗദി പ്രദേശങ്ങളേയും സിവിലിയന്‍ കേന്ദ്രങ്ങളേയും ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
വ്യാഴാഴ്ച ഹൂത്തികളുടെ മിസൈല്‍ ജിസാനിലെ ഗവര്‍ണറേറ്റായ അഹദ് അല്‍ മസാരിഹഹില്‍ സിവിലിയന്‍ കേന്ദ്രത്തില്‍ പതിച്ചിരുന്നു.