കറാച്ചി- പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിൽ ഗ്യാസ് പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തിൽ പന്ത്രണ്ടു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഷേർ ഷാ മേഖലയിലെ ബാങ്ക് കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. ഇരുനില കെട്ടിടം പൂർണമായും കത്തിയമർന്നു. കെട്ടിടത്തിന് അടുത്ത് നിർത്തിയിട്ടിരുന്ന കാറുകളും മറ്റു വാഹനങ്ങളും അഗ്നിക്കിരയായി. വാതക ചോർച്ചയാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.