റിയാദ് - ലോകത്തെ ഏറ്റവും ചെറിയ ഇലക്ട്രിക് കാർ ആയ റിനോൾട്ട് ട്വിസി റിയാദിൽ വിൽപനക്ക്. രണ്ടര മീറ്റർ നീളവും 1.24 മീറ്റർ വീതിയും 1.45 മീറ്റർ ഉയരവുമുള്ള കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്ററാണ്. കാറിന് സൗദിയിലെ വില 80,000 റിയാലാണ്. മൈക്രോകാർ ആയ റിനോൾട്ട് ട്വിസിയിൽ മുൻവശത്തും പിൻവശത്തും ഓരോ സീറ്റുകൾ വീതമാണുള്ളത്. ഫുൾചാർജിംഗിന് മൂന്നര മണിക്കൂറാണ് വേണ്ടത്.