കോട്ടയം- മെഡിക്കൽ കോളേജിന്റെ മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം. അഗ്നിശമന സേന തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കുന്ന ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ഗോഡൗണിന് അകത്ത് പതിനാറ് തൊഴിലാളികളുണ്ടായിരുന്നു. തൊഴിലാളികളെല്ലാം രക്ഷപ്പെട്ടു. തീപ്പിടിത്തം ഉണ്ടായിരുന്ന ഉടൻ തൊഴിലാളികള്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.