വടകര- യുവതിയെ പെട്രോള്‍ ഒഴിച് തീ കൊളുത്തിയ ശേഷം സ്വയം തീകൊളുത്തിയ യുവാവും മരിച്ചു.തിക്കോടി വലിയമംത്തില്‍ 'നന്ദഗോപ (28)നാണ് ഇന്ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഇന്നലെ
രാവിലെ തിക്കോടി പഞ്ചായത്തു ഓഫീസിനു മുന്നിലാണ് സംഭവം. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്രൊജെക്റ്റ് അസിസ്റ്റന്റ് തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപം കാട്ടുവയലില്‍ മനോജിന്റെ മകള്‍ സിന്ദൂരി എന്ന കൃഷ്ണ പ്രിയ (22) യെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം നന്ദഗോപന്‍ (28) പെട്രോള്‍ ഒഴിച്ചു സ്വയംതീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.സിന്ദൂരി ഇന്നലെ വൈകീട്ടാണ് മരിച്ചത്.