വടകര- വടകര താലൂക്ക് ഓഫീസിന് തീപിടിച്ച വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നദാപുരം എം എല്‍ എ ഇ കെ വിജയന് കുഴഞ്ഞ് വീണു. തിരുവനന്തപുരത്ത് നിന്ന് രാവിലെ വടകരയില്‍ ട്രെയിന്‍ ഇറങ്ങിയപ്പോഴാണ് തീപിടുത്തവിവരമറിഞ്ഞത്. ഉടനെ സ്ഥലത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ആളിക്കത്തുന്ന രംഗമായിരുന്നു. അത് കണ്ടു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ഫയര്‍ഫോഴ്സ് താങ്ങി എടുത്ത് സഹകരണ ആശുപത്രിയിലെത്തിച്ചു. എം എല്‍ എ സുഖം പ്രാപിച്ചു വരികയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു