പ്രശസ്ത സാഹത്യകാരന്‍ കെ. പാനൂര്‍ അന്തരിച്ചു

പാനൂര്‍- പ്രശസ്ത സാഹിത്യകാരനും പൗരാവകാശ പ്രവര്‍ത്തകനുമായ കെ.പാനൂര്‍ (84) അന്തരിച്ചു. കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കവി, ഉപന്യാസകാരന്‍ എന്നീ നിലകളില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ സജീവമായിരുന്ന കുഞ്ഞിരാമന്‍ പാനൂരാണു പിന്നീട് കെ. പാനൂര്‍ എന്ന തൂലികാനാമം സ്വീകരിച്ചത്.

റവന്യു വകുപ്പില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി, ആദിവാസി ക്ഷേമ വിഭാഗത്തിലെ സേവനം തെരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിലെ ആദിവാസികളുടെ ദുരിത ജീവിതം കൃത്യമായി വരച്ചുകാട്ടിയ ഇദ്ദേഹത്തിന്റെ പുസത്കമായ കേരളത്തിലെ ആഫ്രിക്ക വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി 1985-ല്‍ പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ഉയരും ഞാന്‍ നാടാകെ എന്ന സിനിമയുടെ മൂലകഥ കേരളത്തിലെ ആഫ്രിക്ക എന്ന കൃതിയായിരുന്നു. ഹാ നക്‌സല്‍ ബാരി, കേരളത്തിലെ അമേരിക്ക എന്നിവയും ശ്രദ്ധേയമായ കൃതികളാണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, രാമാശ്രമം അവാര്‍ഡ് എന്നിവ ലഭിച്ചു.

 

Latest News