വടകര-വടകര താലൂക്ക് ഓഫീസില്‍ വന്‍ അഗ്‌നിബാധ: ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തം ശ്രദ്ധയില്‍ പെട്ടത്. പഴയ ഓടിട്ട കെട്ടിടം ആളികത്തുകയാണ്. ഓടുകള്‍ പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. വടകര, നാദാപുരം, പേരാമ്പ്ര, തലശേരി, എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്‌സ് സംഘം തീ നിയന്ത്രിക്കാന്‍ പാടുപെടുകയാണ്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീപടരാതിരിക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടരുകയാണ് ഏറെ പഴക്കമുള്ള താലൂക്ക് ഓഫീസ് കെട്ടിടം അടുത്ത കാലത്ത് നവീകരിച്ചതാണ്. ഓഫീസിനുള്ളിലെ ഫയലുകള്‍ ക്കും തീ പിടിച്ചതായാണ് അനുമാനം.