കൊണ്ടോട്ടി- കരിപ്പൂർ വിമാനതാവളത്തിൽ യാത്രക്കാരുടെ ബാഗേജിൽനിന്ന് വൻ വില വരുന്ന സാധനങ്ങൾ മോഷ്ടിച്ചതായി പരാതി. ഇന്ന് രാവിലെ ദുബൈയിൽനിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ എത്തിയ യാത്രക്കാരുടെ ലഗേജിൽനിന്നാണ് സ്വർണമടക്കമുള്ള വസ്തുക്കൾ മോഷണം പോയത്. ബാഗിന്റെ ലോക്ക് പൊട്ടിച്ചാണ് സ്വർണം, ടിസോട്ട് വാച്ച്, ആയിരം ദിർഹം തുടങ്ങിയവ മോഷണം പോയത്. വിമാനതാവളത്തിനകത്ത് നിന്ന് തന്നെ ഇത് സംബന്ധിച്ച ലൈവ് പരാതിക്കാർ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു.