കൊച്ചി- മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിലാക്കി ആറുവർഷമായി ജയിലിൽ കഴിയുകയായിരുന്ന വയനാട് സ്വദേശി ഇബ്രാഹീമിന് ഹൈക്കോടതി ജാമ്യം അനുവദിച്ച. അസുഖബാധിതനാണെന്ന് ചൂണ്ടിക്കാട്ടി ഇബ്രാഹീം നൽകിയ ഹരജി ഹൈക്കോടതി അനുവദിക്കുകയായിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വടകരയിൽനിന്നാണ് ഇബ്രാഹീമിനെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ആറുവർഷമായി വിയ്യൂർ ജയിലിലുള്ള ഇബ്രാഹീം നിരവധി തവണ ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ഈ കേസിൽ വിചാരണയും ഇതേവരെ തുടങ്ങിയിട്ടില്ല. വെള്ളമുണ്ടയിൽ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ കയറി തോക്കുചൂണ്ടിയ പ്രതികൾക്കൊപ്പം ചേർന്ന് ഗൂഢാലോചന നടത്തി എന്നാണ് ഇബ്രാഹിമിന് എതിരായ കേസ്.