Sorry, you need to enable JavaScript to visit this website.

സ്വര്‍ണത്തിന് റെക്കോഡ് വില; ഗ്രാമിന് 4530

തിരുവനന്തപുരം- കുത്തനെ ഉയര്‍ന്ന് ഇന്നത്തെ സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് ഇന്നലെ താഴേക്ക് വന്ന സ്വര്‍ണവില, പുതിയ റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. 4525 രൂപയില്‍ നിന്ന് ഇന്നലെ 4500 രൂപയിലേക്ക് താഴ്ന്ന വില, ഇന്ന് ഒരു ഗ്രാമിന് 4530 രൂപയിലാണ് വിപണനം. പവന് 36240 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. 4495 രൂപയില്‍ നിന്ന് 15 രൂപ വര്‍ധിച്ച ശേഷം മൂന്ന് ദിവസം 4510 രൂപയിലായിരുന്നു സ്വര്‍ണത്തിന്റെ വിപണനം. പിന്നീട് 4525 ലേക്ക് ഉയര്‍ന്ന ശേഷമാണ് ഗ്രാമിന് ഇന്നലെ 25 രൂപ കുറഞ്ഞത്.
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഇടിഞ്ഞെങ്കില്‍ ഇന്ന് 240 രൂപയിലേക്ക് ഉയര്‍ന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 36000 രൂപയായിരുന്നു വില. പത്ത് ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 45300 രൂപയാണ്. 300 രൂപയുടെ വര്‍ധനവാണ് ഇന്ന് പത്ത് ഗ്രാം സ്വര്‍ണത്തിന് ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വര്‍ണ്ണവിലയില്‍ വലിയ വ്യത്യാസമുണ്ടായി. നവംബര്‍ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില. നവംബര്‍ 25 ന് 4470 രൂപയായി കുറഞ്ഞു. നവംബര്‍ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് വില വര്‍ധിച്ചു. നവംബര്‍ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വര്‍ണത്തിന് 4510 രൂപയില്‍ എത്തിയത്. പിന്നീട് ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 4525 രൂപയായി. ഇന്നലെ ദിവസങ്ങള്‍ക്ക് ശേഷം 4500 ലേക്ക് താഴ്ന്നുവെങ്കില്‍ ഇടിഞ്ഞതിലും വലിയ വര്‍ധനവോട് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഇന്നത്തെ സ്വര്‍ണ വില എത്തി. നവംബര്‍ 19 ലെ വിലയില്‍ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബര്‍ 20 ന് ശേഷമാണ് സ്വര്‍ണ വില മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നത്. പിന്നീട് വീണ്ടും ഇടിഞ്ഞ് 4470 ല്‍ എത്തിയ ശേഷം വീണ്ടും ഉയര്‍ന്ന് 4505 ല്‍ എത്തി. ഇവിടെ നിന്നാണ് സ്വര്‍ണവില വീണ്ടും കുറഞ്ഞ് ഡിസംബര്‍ ഒന്നിന് 4460 രൂപയിലെത്തിയത്. ഇവിടെ നിന്ന് 4445 രൂപയിലേക്ക് താഴ്ന്ന ശേഷം വില 4475 രൂപയിലേക്ക് ഉയര്‍ന്നു. തുടര്‍ന്ന് 4495 ലേക്കും അവിടെ നിന്ന് 4510 ലേക്കും വില വര്‍ധിക്കുകയായിരുന്നു.
 

Latest News