കണ്ണൂർ- ശുഹൈബ് വധക്കേസിലെ പ്രതികൾ സിപി.എം പ്രവർത്തകർ തന്നെയാണെന്ന് പോലീസിന്റെ റിമാന്റ് റിപ്പോർട്ട്. തടയാൻ ശ്രമിച്ചവരെയും പ്രതികൾ വധിക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടിലുണ്ട്. നാലുപേരാണ് കൊല നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്. രണ്ടു പ്രതികളെ മാലൂർ സബ് സ്റ്റേഷൻ പരിസരത്ത്‌നിന്നാണെന്നും റിപ്പോർട്ടിലുണ്ട്. മൂന്നു പേർ ചേർന്നാണ് ശുഹൈബിനെ വെട്ടിയത്. ഒരാൾ ബോംബെറിഞ്ഞു. വാഹനമോടിച്ച ഡ്രൈവറെ പറ്റി വിവരം റിമാന്റ് റിപ്പോർട്ടിലില്ല.
അതേസമയം, കിർമാണി മനോജാണ് കൊല നടത്തിയതെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ ആരോപിച്ചു. ശുഹൈബിനെ കൊലപ്പെടുത്തിയ രീതി കണ്ടാൽ ഇക്കാര്യം വ്യക്തമാണെന്നും സുധാകരൻ പറഞ്ഞു. ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് ശുഹൈബിനെയും കൊലപ്പെടുത്തിയത്. കിർമാണി മനോജ് ഇപ്പോൾ പരോളിൽ നാട്ടിലുണ്ടെന്നും സുധാകരൻ പറഞ്ഞു. കിർമാണിയെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് പ്രാദേശിക ആളുകളെ ഉൾപ്പെടുത്തിയാണ് പ്രതിപ്പട്ടിക തയ്യാറാക്കിയതെന്നും സുധാകരൻ ആരോപിച്ചു.