ദുബായ് - കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഹീറോ സ്‌പൈഡര്‍മാന്‍ ദുബായില്‍ ചുറ്റിക്കറങ്ങുന്നു. 'സ്‌പൈഡര്‍മാന്‍: നോ വേ ഹോമിന്റെ' റിലീസിന് മുന്നോടിയായി സൂപ്പര്‍ ഹീറോ ബുര്‍ജ് ഖലീഫയില്‍ കയറി.
ദുബായിലെ ഒരു ഉയര്‍ന്ന സ്ഥലത്ത് നിന്ന് തലകീഴായി തൂങ്ങുകയും ദുബായ് മാളിനു ചുറ്റും തന്റെ വല കറക്കുകയും ചെയ്തു. ദുബായ് അക്വേറിയത്തിലെ മത്സ്യങ്ങളുമായി കളിച്ചു. ദുബായ് മെട്രോയിലൂടെ യാത്ര ചെയ്തു. റീല്‍ സിനിമാസ് ആണ് ഇതുസംബന്ധമായ വിഡിയോ ട്വീറ്റ് ചെയ്തത്. വ്യാഴം രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ സ്പൈഡിയെ ദുബായ് മാളില്‍ കാണാമെന്നും റീല്‍ സിനിമാസം പറഞ്ഞു.