മസ്‌കത്ത് - ഒമിക്രോണ്‍ ഭീഷണിയെത്തുടര്‍ന്ന് ഒമാനില്‍ കോവിഡ് നിയന്ത്രണം വീണ്ടും ശക്തമാക്കി. പള്ളികളിലും ഹാളുകളിലും പൊതു സ്ഥലങ്ങളിലും വിവാഹ ആഘോഷങ്ങളും മരണാനന്തര ചടങ്ങുകളും മറ്റു പരിപാടികളും വിലക്കി സുപ്രീം കമ്മിറ്റി (കോവിഡ്-19) ഉത്തരവ് പുറപ്പെടുവിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരും.
പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടുന്നതിനും പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുമുള്ള വിലക്ക് ഇപ്പോഴും നിലനില്‍ക്കുന്നതായും സുപ്രീം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
രാജ്യത്ത് രണ്ട് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 12 പേര്‍ക്ക് പുതിയ വകഭേദം സംശയിക്കുന്നതായി ആരോഗ്യ മന്ത്രി വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് സുപ്രീം കമ്മിറ്റി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.