Sorry, you need to enable JavaScript to visit this website.

കുപ്പിവെള്ളത്തിന്റെ വില കുറച്ച ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

തിരുവനന്തപുരം- കേരളത്തിൽ കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി കുറച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കുപ്പി വെള്ളത്തിന് വില കുറയ്ക്കുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്നതാണെന്നും ഇതിന് സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി കുപ്പിവെള്ള ഉൽപ്പാദകരുടെ സംഘടന നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം വിലനിർണയം നടത്തേണ്ടത് കേന്ദ്രസർക്കാർ ആണെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. വിഷയത്തിൽ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. കുപ്പി വെള്ളത്തിന്റെ വിലനിർണയത്തിന് അവലംബിക്കേണ്ട നടപടികളെ കുറിച്ച് അറിയിക്കാനും നിർദ്ദേശം നൽകി.
2020 മാർച്ച് മൂന്നിനാണ് കുപ്പിവെള്ളത്തിന് ലിറ്ററിന് പരമാവധി വില 13 രൂപ രൂപയായി നിശ്ചയിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഈ ഉത്തരവ് അനുസരിച്ച് കുപ്പിവെള്ളം വിൽക്കുന്ന എല്ലാ കമ്പനികളും പരമാവധി വില 13 രൂപ എന്ന് പാക്കേജിൽ രേഖപ്പെടുത്തണം എന്നും വ്യക്തമാക്കിയിരുന്നു.
 

Latest News