Sorry, you need to enable JavaScript to visit this website.

കണ്ണൂർ വി.സിയുടെ നിയമനം റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

കൊച്ചി-കണ്ണൂർ സർവ്വകലാശാല വി.സിയായി ഡോ. ഗോപിനാഥിന് പുനർനിയമനം നൽകിയ നടപടിക്കെതിരെ നൽകിയ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചില്ല. ഹരജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അമിത് റാവലിന്റെ സിംഗിൾ ബെഞ്ചാണ് ഹരജി തള്ളിയത്. നിയമനം സർവ്വകലാശാല നിയമത്തിന് വിരുദ്ധമാണെന്നും തുടർനിയമനം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് സർവ്വകലാശാല സെനറ്റ് അംഗം ഡോ. രാമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി ജോസ് എന്നിവർ നൽകിയ ഹരജിയാണ് തള്ളിയത്.
 

Latest News