ആലപ്പുഴ- തമിഴ്‌നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതിക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പരാതി നല്‍കി.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന സന്ദീപ് വചസ്പതിയുടെ പരാമര്‍ശത്തിന് എതിരേയാണ് പോപുലര്‍ ഫ്രണ്ട് ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറി എ സഫര്‍ പോലിസ് ചീഫിന് പരാതി നല്‍കിയത്.
ബിജെപി വക്താവിന്റെ പ്രസ്താവന വീരമൃത്യു വരിച്ച ഇന്ത്യയുടെ സൈനിക മേധാവിയെ അപകീര്‍ത്തിപ്പെടുത്തലാണെന്നും രാജ്യസുരക്ഷയെയും ദേശീയ ചിഹ്നങ്ങളെയും അപമാനിക്കുന്നതിനു തുല്യമാണെന്നും പരാതിയില്‍ പറയുന്നു.
രേഖകളുടെ അടിസ്ഥാനമില്ലാതെ രഹസ്യ അജണ്ടയോടെ നടത്തിയ പ്രസ്താവനകള്‍ ഫേസ് ബുക്ക്, യൂട്യൂബ് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനെതിരേ കടുത്ത നടപടി കൈക്കൊള്ളണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.