കൊച്ചി- കടവന്ത്രയില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.
തമിഴ്‌നാട് സ്വദേശിയും കടവന്ത്രമുട്ടത്ത് ലൈനില്‍ താമസിക്കുന്ന ശങ്കറി(45) നെയാണ് മദ്യപിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ശങ്കര്‍ മദ്യപിച്ച് സ്ഥിരമായി ഭാര്യയുമായി വഴക്ക് പതിവാണെന്നും കഴിഞ്ഞ ദിവസം ഇത്തരത്തിലുണ്ടായ വഴക്കിനിടയിലാണ് കൊലപാതകമെന്നും പോലീസ് പറഞ്ഞു.
ഇന്‍ക്വസ്റ്റിനിടെ കഴുത്തില്‍ കയര്‍ മുറുക്കിയതിന് സമാനമായ പാട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം കൊലപാതകമാകാമെന്ന് പോലീസിന് സംശയമുയര്‍ന്നത്. ഇതോടെ ഇയാളുടെ ഭാര്യയെയും മകളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.