Sorry, you need to enable JavaScript to visit this website.

ചാൻസലർ സ്ഥാനത്ത്‌നിന്ന് ഗവർണറെ നീക്കാൻ ആലോചനയില്ല-കാനം

തിരുവന്തപുരം- ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ സർക്കാരിന് ആലോചനയില്ലെന്നും ഗവർണറായിട്ട് അതിന് സർക്കാരിനെ നിർബന്ധിതരാക്കരുതെന്നും കാനം പറഞ്ഞു. ഗവർണർ മാന്യത ലംഘിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ ഗവർണർ സർക്കാരും ഗവർണറുമായുള്ള ആശയവിനിമയങ്ങൾ പരസ്യപ്പെടുത്തിയത് തെറ്റാണെന്നും ആരോപിച്ചു. നിയമസഭ പാസാക്കിയ നിയമം അടിസ്ഥാനപ്പെടുത്തിയാണ് ഗവർണറെ ചാൻസലർ ആക്കിയിരിക്കുന്നത്. ആ സ്ഥാനം വേണ്ടെന്ന് വെക്കാനുള്ള അധികാരം നിയമസഭയ്ക്ക് ഇപ്പോഴുമുണ്ട്. ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാൻ സർക്കാരിന് താൽപര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവർണർക്ക് അധികാരങ്ങൾ ഇല്ലെന്ന് താൻ പറഞ്ഞിട്ടില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് തന്നെയാണ് വി.സി നിയമനങ്ങൾ നടത്തിയത്. യു.ജി.സി മാനദണ്ഡം അനുസരിച്ച് സെർച്ച് കമ്മിറ്റി രൂപികരിച്ച് അവരാണ് ഗവർണർക്ക് പേരുകൾ സമർപ്പിക്കുന്നത്. പിന്നീട് അത് അടിസ്ഥാനമാക്കിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. എന്നാൽ ഇവിടെ ഗവർണർ തന്നെ നിയമനം നടത്തിയ സംഭവത്തിലാണ് അനാവശ്യ വിമർശനം ഉന്നയിക്കുന്നത്. ബാഹ്യ സമ്മർദം ഉണ്ടായിരുന്നു എന്ന ആരോപണം മോശമാണെന്നും കാനം പറഞ്ഞു.
 

Latest News