Sorry, you need to enable JavaScript to visit this website.

സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍  സര്‍ക്കാര്‍ ഇടപെടാറില്ല-മുഖ്യമന്ത്രി 

കണ്ണൂര്‍- സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി എണ്ണിയെണ്ണി മറുപടി പറഞത്.
വി.സി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പറഞ്ഞ പല കാര്യങ്ങളും വസ്തുതാവിരുദ്ധമാണ്.  വി സി.മാരെ തെരഞ്ഞെടുക്കുന്നത് പ്രഗല്‍ഭര്‍ ഉള്‍പ്പെടുന്ന സെര്‍ച്ച് കമ്മിറ്റിയാണ്. കക്ഷിരാഷ്ട്രീയ പരമായ യാതൊരു ഇടപെടലും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഗവര്‍ണര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം എക്കാലത്തും നല്‍കിയിട്ടുണ്ട്.
സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. അത് ഞങ്ങളുടെ ശൈലിയല്ല  മുഖ്യമന്ത്രി വ്യക്തമാക്കി.
       ചാന്‍സലര്‍ മോഹം ഞങ്ങള്‍ക്കില്ല. അത്തരമൊരു നീക്കവും നടത്തിയിട്ടില്ല. ഗവര്‍ണര്‍ തന്നെ  ആ സ്ഥാനത്തിരിക്കണമെന്നാണ് ആഗ്രഹം. ചാന്‍സലര്‍ സ്ഥാനം ഞങ്ങള്‍ ആഗ്രഹിക്കുന്നതല്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍, ഇപ്പോഴത്തെ തീരുമാനത്തില്‍ അദ്ദേഹം ഉറച്ചു എല്‍ക്കില്ല എന്ന് പ്രതിക്ഷിക്കുന്നു. സര്‍ക്കാരിന്റെ തുറന്ന മനസ് കണ്ട് നിലപാട് മാറ്റുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ചാന്‍സലറിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ഒരു ശ്രമവും സര്‍ക്കാര്‍ നടത്തിയിട്ടില്ല. ഇനി നടത്തുകയുമില്ല. ജനഹിതം കണക്കിലെടുത്ത് ഗവര്‍ണര്‍ നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണറുമായി ഏറ്റുമുട്ടുക എന്ന നയം സര്‍ക്കാരിനില്ല. ഗവര്‍ണറുമായി വീണ്ടും ചര്‍ച്ചകള്‍ നടത്തും. ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ഉപേക്ഷിക്കരുത്. നിയമസഭ നല്‍കിയ പദവിയാണിത്. നേതൃസ്ഥാനത്തിരുന്ന് മാര്‍ഗനിര്‍ദ്ദേശം നല്‍കണം. ഈ അഭ്യര്‍ഥന സ്വീകരിക്കുമെന്നാണ് കരുതുന്നത്.ഗവര്‍ണര്‍ പരസ്യമായി പറഞ്ഞതുകൊണ്ട്, പരസ്യമായി മറുപടി പറയേണ്ടി വന്നത്.
കാലടി സര്‍വ്വകലാശാല പ്രശ്‌നം, സെര്‍ച്ച് കമ്മിറ്റിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഏറ്റവും മികച്ച ആള്‍ എന്ന നിലയിലാണ് ഒരു പേര് സമര്‍പ്പിച്ചത്. ഗവര്‍ണറുടെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് ഒരു പേര് നല്‍കിയത് എന്നാണറിയുന്നത്. കണ്ണൂര്‍ വി.സിയുടെ കാര്യം അദ്ദേഹം ഒപ്പിട്ടുത്തരവാദിയായ ആളാണ്. അദ്ദേഹം തന്നെ അതിനെ തള്ളിപ്പറയുന്നത് ശരിയാണോ?. ഇത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഗവര്‍ണര്‍ക്കെതിരെ കലാമണ്ഡലം വി.സി കേസ് കൊടുത്ത നടപടി സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ആ വിവരം അറിഞ്ഞ ഉടന്‍ തന്നെ ഇത് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഇത്തരമൊരു പരസ്യ പ്രതികരണത്തിന് പിന്നില്‍ എന്തെങ്കിലും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
         ഗവര്‍ണറെ സര്‍ക്കാര്‍ ഒരു തരത്തിലും അവഗണിച്ചിട്ടില്ല. ഡിസംബര്‍ 8 ന് അദ്ദേഹം അയച്ച കത്ത് ഗൗരവ പൂര്‍വ്വം പരിഗണിക്കുകയും, അതിന് ചീഫ് സെക്രട്ടറിയും, പിന്നീട് ധനമന്ത്രിയും നേരില്‍ കണ്ട് വിശദീകരണം നല്‍കിയിട്ടുണ്ട്. താന്‍ ഫോണില്‍ ബന്ധപ്പെട്ടും അദ്ദേഹവുമായി സംസാരിച്ചു.
 

Latest News