Sorry, you need to enable JavaScript to visit this website.

തക്കാളിക്ക്  നൂറു രൂപ, കേരളത്തില്‍ പച്ചക്കറി  റെക്കോര്‍ഡ് വിലയില്‍, കൂടിയത് ഇരട്ടിയോളം 

കോഴിക്കോട്- കേരളത്തില്‍  പച്ചക്കറി റെക്കോര്‍ഡ് വിലയില്‍. മൊത്ത വിപണിയില്‍ പലതിനും ഇരട്ടിയോളം വില കൂടി. മുരിങ്ങക്കായ്ക്ക് മൊത്ത വിപണയില്‍ കിലോയ്ക്ക് 310 രൂപയാണ് വില. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മൊത്ത വിപണിയില്‍ പച്ചക്കറി ക്ഷാമം രൂക്ഷമാണ്. വില കുറയ്ക്കാനുള്ള സര്‍ക്കാര്‍ ഇടപെടലും ഫലം കണ്ടില്ല.
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയും വെള്ളപ്പൊക്കവുമാണ് പച്ചക്കറി ക്ഷാമത്തിന് കാരണായി ചൂണ്ടിക്കാട്ടുന്നത്. വിലക്കയറ്റം വ്യാപാരമേഖലയെ പ്രതികൂലായി ബാധിച്ചതായി കച്ചവടക്കാര്‍ പറയുന്നു. വില്‍പ്പനക്കാരാണ് വിലക്കയറ്റത്തിന് കാരണമെന്നും പൂഴ്ത്തിവെപ്പിലൂടെ ക്ഷാമം സൃഷ്ടിക്കുകയാണെന്നുമുള്ള ആരോപണം കച്ചവടക്കാര്‍ തള്ളി. ദിവസേന വിറ്റുപോവേണ്ട പച്ചക്കറി പൂഴ്ത്തവെച്ചാല്‍ എന്താണ് ലാഭമെന്ന വില്‍പ്പനക്കാര്‍ ചോദിച്ചു.കോഴിക്കോട് തക്കാളിക്ക് വില നൂറു രൂപ വരെയായിട്ടുണ്ട്. തക്കാളിക്ക് തിരുവന്തപുരത്ത് 80 രൂപയും എറണാകുളത്ത് 90 മുതല്‍ 94 രൂപ വരെയുമാണ് വില. മൊത്തവിപണിയില്‍ പല പച്ചക്കറിയിനങ്ങള്‍ക്കും ഇരട്ടിയോളം വില വര്‍ധിച്ചിട്ടുണ്ട്. പച്ചക്കറിയെടുക്കുന്ന തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മാര്‍ക്കറ്റില്‍ തന്നെ വില ഉയരുകയാണ്.
 

Latest News