തബൂക്ക്- ഫാല്‍ക്കണ്‍ സ്വീറ്റ്‌സ് കമ്പനി സെയില്‍സ്മാനും തബൂക്കില്‍ പ്രവാസിയുമായിരുന്ന പാലക്കാട് സ്വദേശി യൂനുസ് തരൂര്‍ (44 ) ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ നിര്യാതനായി. 18 വര്‍ഷമായി സൗദിയിലുണ്ടായിരുന്ന അദ്ദേഹം കഴിഞ്ഞ ഏഴു വര്‍ഷക്കാലമായി തബൂക്കില്‍ ജോലി ചെയ്തു വരികയായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് നാട്ടിലേക്ക് പോയത്. കോവിഡ് പ്രതിസന്ധികാരണം തിരികെ വരാന്‍ കഴിഞ്ഞിരുന്നില്ല. പാലക്കാട് പുതുക്കോട് തേക്കെപ്പൊറ്റയിലാണ് താമസിച്ചിരുന്നത്. തബൂക്കിലെ സാംസകാരിക ജീവകരുണ്യ സംഘടനയായ മാസ്സ് തബൂക്കിന്റെ സജീവ പ്രവര്‍ത്തകനും ഷാരലാം യൂണിറ്റ് അംഗവുമായിരുന്നു. യൂനുസിന്റെ ആകസ്മിക വേര്‍പാടില്‍ മാസ്സ് തബൂക്ക് അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് റഹീം ഭരതന്നൂര്‍, സെക്രട്ടറി ഉബൈസ് മുസ്തഫ, രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലില്‍, ട്രഷറര്‍ പ്രവീണ്‍ പുതിയാണ്ടി തുടങ്ങിയര്‍ സംസാരിച്ചു. പരേതനായ അബ്ദുല്‍ റഹ്മാന്‍ ആണ് പിതാവ്.
ഉമ്മ:ജമീല ഭാര്യ ഖദീജ. മക്കള്‍ സ്വലിഹ് (14 ) സക്കറിയ (13 )
സഹോദരങ്ങള്‍- ഇസ്ഹാക് , റയ്ഹാനത്ത്.