കണ്ണൂര്‍-മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയല്ല ആക്രമിച്ചതെന്ന് പ്രതികളുടെ മൊഴി. കാല്‍വെട്ടാനാണ് പദ്ധതിയിട്ടിരുന്നത്. ശുഹൈബ് ഒരിക്കലും എഴുന്നേറ്റ് നടക്കരുതെന്നായിരുന്നു ലക്ഷ്യമെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കി. കാറിലെത്തിയ ഒരു സംഘം ബോംബെറിഞ്ഞശേഷം ശുഹൈബിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ശുഹൈബിന്റെ കാലുകളില്‍ മാത്രം 37 വെട്ടുകളാണ് ഏറ്റത്. കാലുകളില്‍ മാത്രമാണു വെട്ടേറ്റതെന്നും ചോര വാര്‍ന്നാണു മരണമെന്നുമായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
ശുഹൈബ് വധം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി
സംഘത്തില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിലെ ആകാശ്, റിജിന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. ഇനി പിടിയിലാവാകാനുള്ളവരില്‍ രണ്ടുപേര്‍ ഡി.വൈ.എഫ.്‌ഐ പ്രാദേശിക നേതാക്കളാണ്. മറ്റൊരാള്‍ കൊലയാളി സംഘം സഞ്ചരിച്ചിരുന്ന വാഗണര്‍ കാര്‍ ഓടിച്ചിരുന്ന ഡ്രൈവറാണ്. ഇവര്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറയുന്നു.
യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് ഹൗസില്‍ ശുഹൈബ് (30) കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്.