കോട്ടയം-തൃശൂരില്‍ നിന്നു കൊണ്ടുവന്ന ജയില്‍ ചപ്പാത്തി കഴിച്ച സിനിമ പ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഉറവിടം കണ്ടെത്തിയത്. ഇതു സംബന്ധിച്ച് തൃശൂരിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ടൂറിസ്റ്റ് ഹോമില്‍ താമസിച്ച 9 യുവാക്കളെയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്നു വ്യാഴാഴ്ച വൈകിട്ട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമായതോടെ ഇവര്‍ രാത്രി ആശുപത്രി വിട്ടിരുന്നു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ജനറല്‍ ആശുപത്രിയില്‍ എത്തി ചികിത്സാ രേഖകള്‍ പരിശോധിക്കുകയും ഇവര്‍ താമസിച്ച ടൂറിസ്റ്റ് ഹോം പരിശോധിക്കുകയും ചെയ്തു. ഇവിടെ നിന്ന് ഇവര്‍ കഴിച്ച ചപ്പാത്തിയുടെ കവറും കണ്ടെടുത്തു. ഇവരെ എത്തിച്ച കോഓര്‍ഡിനേറ്റര്‍മാരുടെ മൊഴി പ്രകാരം ജയില്‍ ചപ്പാത്തി ആണ് ഇവര്‍ക്ക് എത്തിച്ച് നല്‍കിയതെന്നു കണ്ടെത്തിയത്.