ദോഹ- കണ്ണൂര്‍ ചൊക്ലി സ്വദേശിനിയായ യുവ ഡോക്ടര്‍ ദോഹയില്‍ നിര്യാതയായി. ചൊക്ലി പെട്ടിപ്പാലം സ്വദേശിനി ഡോ. ഹിബ ഇസ്മയില്‍(30) ആണ് മരിച്ചത്. ദോഹ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ജോലി ചെയ്യുന്ന ഡോ. ഹിബ ആഴ്ചകള്‍ക്കു മുമ്പാണ് ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവശേഷമുള്ള വിശ്രമത്തിനിടെ മസ്തിഷ്‌കാഘാതം സംഭവിച്ച് ചികിത്സയിലായിരുന്നു.
ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ പി.വി. ഇസ്മയിലിന്റെയും മഹിമ ഇസ്മായിലിന്റെയും മകളാണ്. ഭര്‍ത്താവ്: മുഹമ്മദ് ഷിനോയ് (ഖത്തര്‍ ഫൗണ്ടേഷന്‍). സഹോദരങ്ങള്‍ ഹന ഇസ്മായില്‍, ഹര്‍ഷ ഇസ്മായില്‍. ഹനി ഇസ്മായില്‍.