Sorry, you need to enable JavaScript to visit this website.

സ്വകാര്യബസ് തലയിലൂടെ കയറി പ്ലസ് ടു വിദ്യാർഥി മരിച്ചു

മലപ്പുറം- സ്വകാര്യബസിന്റെ മുൻചക്രം തലയിലിലൂടെ കയറിയിറങ്ങി പ്ലസ് ടു വിദ്യാർഥി മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശി നിതിൻ(17)ആണ് മരിച്ചത്. മേലെ കാപ്പിച്ചാലിൽ എലമ്പ്ര സ്വദേശി ശിവദാസന്റെ മകനാണ് നിതിൻ. മമ്പാട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥിയാണ്. ഇന്ന് രാവിലെ എട്ടരയോടെ മമ്പാട് മണലിമ്മൽ പാടം ബസ് സ്റ്റാന്റിലാണ് അപകടമുണ്ടായത്. കാളികാവ്-കോഴിക്കോട് റൂട്ടിലോടുന്ന കെ.പി ബ്രദേഴ്‌സ് ബസ് സ്റ്റാന്റിൽനിന്ന് മുന്നോട്ടെടുത്തപ്പോഴാണ് അപകടം. നിതിന് ട്രാക്കിൽനിന്ന് മാറാൻ കഴിഞ്ഞില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ.
 

Latest News