ചവറ- മദ്‌റസയിലേക്ക് പോകുന്നതിനിടെ 11-കാരനെ തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഒളിവിൽ. ചവറ വട്ടത്തറ സുഫിയാൻ മൻസിലിൽ മണ്ണനഴികത്ത് സലീമിന്റെ മകൻ സുഫിയാന് നേരെയാണ് വധശ്രമമുണ്ടായത്. മർദ്ദിച്ച ശേഷം കഴുത്തിലും ശരീരത്തിലും കത്തികൊണ്ട് മുറിവേൽപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴിനാണ് സംഭവം. കൊട്ടുകാട് മുസ്്‌ലിം ജമാഅത്തിന്റെ ഖാദിരിയ മദ്‌റസയിലേക്ക് പോകുകയായിരുന്നു സുഫ്യാൻ. കുട്ടിയുടെ അയൽവാസിയായ വട്ടത്തറ കണിയാന്റയ്യത്ത് ഷാനവാസ് എന്ന ഷഹനാസ് വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ പോലീസ് വധശ്രമത്തിന് കേസെടുത്തു.