റിയാദ്- രൂപയുടെ മൂല്യം രണ്ട് മാസത്തെ ഏറ്റവും വലിയ താഴ്ചയിലെത്തിയതോടെ സൗദി റിയാലിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം രാജ്യാന്തര വിപണിയില്‍ 20 രൂപ 14 പൈസ വരെയെത്തി. സൗദി അറേബ്യയിലെ വിവിധ ബാങ്കുകളില്‍ കഴിഞ്ഞ മൂന്നു ദിവസമായി 19 രൂപ 70 പൈസ മുതല്‍ 19 രൂപ 87 പൈസ വരെയാണ് റിയാലിന് നല്‍കിക്കൊണ്ടിരിക്കുന്നത്. വിപണിയിലെ നേട്ടം പരമാവധി ഉപയോഗപ്പെടുത്തുകയാണ് പ്രവാസികള്‍.
മൂന്നു ദിവസമായി ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ചാഞ്ചാട്ടമുണ്ടെങ്കിലും റിയാലിനെതിരെ 20 രൂപ 10 പൈസ മുതല്‍ 20 രൂപ 14 പൈസ വരെയാണ് ഈ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. രൂപയുടെ താഴ്ചയിലെ നേട്ടം സ്വന്തമാക്കുകയാണ് ഗള്‍ഫ് പ്രവാസികളെല്ലാം.
പല ബാങ്കുകളും കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സര്‍വീസ് ചാര്‍ജ് പോലും ഈടാക്കുന്നില്ല. ചൊവ്വാഴ്ച 25 റിയാല്‍ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കിയ ചില ബാങ്കുകള്‍ ബുധനാഴ്ച സര്‍വീസ് ചാര്‍ജില്ലാതെയാണ് പണമയക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്.
മാസ ശമ്പളം ചേര്‍ത്തുവെച്ച് ഒന്നിച്ചയക്കുന്നവര്‍ക്കാണ് വിപണിയിലെ നേട്ടം പ്രധാനമായും സന്തമാക്കാനായത്.
രാജ്യാന്തര വിപണിയില്‍ എണ്ണ വില വര്‍ധിച്ചതും ഓഹരി വിപണി തകര്‍ന്നതും ഡോളര്‍ കരുത്താര്‍ജ്ജിച്ചതുമാണ് രൂപക്ക് തിരിച്ചടിയായത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.