Sorry, you need to enable JavaScript to visit this website.

പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞ് അമ്മയ്ക്ക് അവസാന കോള്‍

തൃശൂര്‍- പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞ് അമ്മയ്ക്ക് അവസാന കോള്‍ വിളിച്ചാണ് പ്രദീപ് മരണം ഒളിച്ചിരുന്ന യന്ത്രതുമ്പിയില്‍ കയറി യാത്ര തിരിച്ചത്.
അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്.. അതിനു പോകാന്‍ ഒരുങ്ങുകയാണ്... ഊട്ടിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈന്യം തൃശൂര്‍ പുത്തൂര്‍ പൊന്നൂക്കര സ്വദേശി അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്‍ മകന്‍ പ്രദീപ് രാവിലെ പൊന്നൂകരയിലെ വീട്ടിലേക്ക് വിളിച്ച് അമ്മയോട് പറഞ്ഞത് ഈ വാക്കുകളാണ്..
പ്രദീപ് പറഞ്ഞ  ആ പ്രധാനപ്പെട്ട ഡ്യൂട്ടി അദ്ദേഹത്തിന്റെ  ജീവിതത്തിലെ അവസാന ഡ്യൂട്ടി ആയി മാറുകയും ചെയ്തു.
തൃശൂര്‍  നാട്ടില്‍ നിന്ന് തിരിച്ചെത്തി അധികം വൈകാതെ തന്നെ പ്രദീപിനെ മരണം കവര്‍ന്നു.
 പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ രാധാക്യഷ്ണന്റെ മുത്തമകന്‍ പ്രദീപ് (37) ഏതാനും ദിവസം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. പ്രദീപിനെ ദുരന്തം അറിഞ്ഞ് സഹോദരന്‍  
 പ്രസാദ് കോയമ്പത്തുരിലെക്ക് തിരിച്ചിട്ടുണ്ട്. പ്രദീപിന്റെ കുടുംബം കോയമ്പത്തുരിലെ ക്വാര്‍ട്ടേഴ്‌സിലാണ്  താമസം. എതാനും നാള്‍ മുമ്പ് പ്രദീപ്  മകന്റെ പിറന്നാളും അച്ഛന്റെ ചികിത്സ ആവശ്യത്തിനുമായി നാട്ടില്‍ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടം.അമ്മ- കുമാരി ഭാര്യ- ശ്രീലക്ഷി മക്കള്‍- ദക്ഷന്‍ ദേവ് (5),ദേവപ്രയാഗ് (2)

Latest News