റിയാദ് - വേതനയിനത്തില്‍ ലഭിച്ച നോട്ടുകള്‍ എലി കരണ്ടുതിന്നെന്ന പരാതിയും സങ്കടവുമായി ഏഷ്യന്‍ വംശജനായ തൊഴിലാളി ബാങ്കിലെത്തി. വേതനമായി ലഭിച്ച 1,200 റിയാലാണ് എലി കരണ്ടുതിന്നത്.
വേതനം ലഭിച്ച് ഇരുപത്തിനാലു മണിക്കൂറിനകമാണ് സംഭവം. വേതനമായി ലഭിച്ച നോട്ടുകള്‍ താമസ്ഥലത്തു സൂക്ഷിച്ചപ്പോഴാണ് നോട്ടുകളുടെ ഒരു ഭാഗം എലി കരണ്ടുതിന്നത്. നോട്ടുകളുടെ മൂന്നിലൊന്ന് ഭാഗം എലി കരണ്ടുതിന്നു. വല്ല പോംവഴിയും കണ്ടെത്താനാകുമോയെന്ന് ശ്രമിച്ച് ഈ നോട്ടുകളുമായാണ് തൊഴിലാളി ബാങ്കിലെത്തി പരാതിയും സങ്കടവും പറഞ്ഞത്.