കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വീണ്ടും വന്‍സ്വര്‍ണ വേട്ട

കണ്ണൂര്‍- രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. അനധികൃതമായി കടത്തുകയായിരുന്ന  80 ലക്ഷത്തിലധികം രൂപ വരുന്ന 1655 ഗ്രാം സ്വര്‍ണം സഹിതം യുവാവ് പിടിയിലായി.
ഇരിക്കൂര്‍ ബ്ലാത്തൂര്‍ വയലിപ്പത്ത് നടുക്കണ്ടി ഹൗസില്‍  മുഹമ്മദ് അനീസിലില്‍(25)  നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ഷാര്‍ജയില്‍ നിന്നെത്തിയ ഗോ എയര്‍ വിമാനത്തിലെ യാത്രക്കാരനായിരുന്നു അനീസ്. മൂന്നു വര്‍ഷത്തിലേറെയായി ഷാര്‍ജയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നത്. ഡി.ആര്‍.ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണ്ണം അടിവസ്ത്രത്തിനുള്ളില്‍ ഒട്ടിച്ച് വെച്ചാണ് കടത്താന്‍ ശ്രമിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Latest News