റിയാദ്-ജനാദ്രിയ ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ഇന്ത്യൻ പവിലിയൻ നാഷണൽ ഗാർഡ് മന്ത്രി ഖാലിദ് ബിൻ അയ്യാഫ് രാജകുമാരൻ സന്ദർശിച്ചു. ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ്, ഡി.സി.എം അജാസ് ഖാൻ എന്നിവർ മന്ത്രിയെ സ്വീകരിച്ചു. തമിഴ്‌നാടിന്റെ പവിലിയനിലെ കുട്ടികൾക്ക് അദ്ദേഹം ഓട്ടോഗ്രാഫ് നൽകി. ശേഷം അദ്ദേഹം ഇന്ത്യൻ അംബാസഡർക്ക് സുവനീർ സമ്മാനിച്ചാണ് മടങ്ങിയത്.