Sorry, you need to enable JavaScript to visit this website.

നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരെ വീണ്ടും ഹൈക്കോടതി

കൊച്ചി- നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറും കുടുംബവും അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമി തിരിച്ചുപിടിക്കുന്നതില്‍ സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ഹൈക്കോടതി.

അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമി ആറ് മാസത്തിനകം തിരിച്ചുപിടിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ ഇത് നടപ്പാക്കായില്ലെന്ന കോടതിയലക്ഷ്യ ഹരജിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി.

പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് സി.കെ. അബ്ദുള്‍ ലത്തീഫ് റസ്‌റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ  നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു.

 

Latest News