തൊടുപുഴ-ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കളെ ഊരുവിലക്കിയതായി ആരോപണം. ഊരുവിലക്കിയതോടെ യുവാക്കളില്‍ ചിലര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് വിവരം. മറയൂര്‍ പഞ്ചായത്തിലെ മൂന്ന് ആദിവാസിക്കുടികളിലെ 24 യുവാക്കള്‍ക്കാണ് ഊരുകൂട്ടത്തിന്റെ തീരുമാനപ്രകാരം വിലക്കേര്‍പ്പെടുത്തിയത്.യുവാക്കള്‍ മറയൂര്‍ ടൗണിലെ ഹോട്ടലില്‍ നിന്ന് ബീഫ് കഴിച്ചതായി ഊരുകൂട്ടം ആരോപിക്കുന്നു. ആചാരപ്രകാരം ബീഫ് കഴിക്കാന്‍ പാടില്ല എന്ന നിയമം ഇവിടെ കുടികളില്‍ പാരമ്പര്യമായി പാലിക്കപ്പെടുന്നതാണ്. സ്ഥലത്തെ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ വഴിയാണ് വിവരം പുറത്തറിഞ്ഞത്. എന്നാല്‍ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.