റിയാദ്- സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 42 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 59 പേര്‍ രോഗമുക്തരായി. രണ്ട് പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
33 കോവിഡ് രോഗികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രികളിലുണ്ട്. രാജ്യത്ത് ഇതുവരെ 5,39,141 പേരാണ് കോവിഡ് മുക്തരായത്. 8847 പേർ മരണത്തിനു കീഴടങ്ങി. വിവിധ പ്രവിശ്യകളിലായി ഇതുവരെ 47,744,577 ഡോസ് വാക്സിന്‍ വിതരണം ചെയ്തു.