കോഴിക്കോട്- ശുഹൈബ് വധക്കേസിലെ പ്രതികളെ ഉടൻ പിടികൂടുമെന്നും ഇതിൽ രാഷ്ട്രീയമോ, മതപരമോ ആയ ഒരു ഇടപെടലുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകിയതായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് കാന്തപുരം ഇക്കാര്യം അറിയിച്ചത്.
പ്രതികളെ ഉടൻ പിടികൂടണമെന്നും ശിക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ കാന്തപുരം ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവ് കൂടിയായ ശുഹൈബ് കാന്തപുരം അബൂബക്കർ മുസ്്‌ലിയാർ നേതൃത്വം നൽകുന്ന സുന്നി വിഭാഗത്തിന്റെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു. സുന്നി വേദികളിൽ സജീവമായിരുന്ന ശുഹൈബിന്റെ വധം കാന്തപുരത്തിന്റെ അണികളിലും കടുത്ത പ്രതിഷേധമാണ് സി.പി.എമ്മിനെതിരെ ഉയർത്തിയത്.